Followers

Monday, July 15, 2013

“അഭയ മോക്ഷം”


" Abhaya Moksham " Chithrakaran's New painting of July 2013. Size: 77cmx91cm. medium: Acrylic on canvas.  ഹിന്ദുസ്ഥാനിലെ പരിപാവനമായ സനാതന സവര്‍ണ്ണ ഹൈന്ദവ സംസ്ക്കാര പ്രകാരം പുരോഹിതരോ പുരോഹിതര്‍ക്കു വേണ്ടിയോ കൊലപാതകം നടത്തുന്നത് ലോകപരിപാലനത്തിനുള്ള ധാര്‍മ്മിക പ്രവര്‍ത്തിയായതിനാല്‍ “കൊലപാതകമായി” വിശേഷിപ്പിക്കാറില്ല. അത്തരം കൊലപാതകങ്ങളെ ഒരു അനുഗ്രഹമായും, ഭാഗ്യമായും കരുതി “ മോക്ഷം” എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ശ്രീരാമന്‍ ബ്രാഹ്മണര്‍ക്കായി ശംബൂകന്‍ എന്ന നായരെ (ശൂദ്രന്‍) കൊന്നത് ശംബൂക മോക്ഷം എന്ന പേരിലാണ് ഉത്തര രാമായണത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് കാണാം. അതേപോലെ ബാലിയെയും, രാവണനേയും,... മറ്റനേകം നന്മനിരഞ്ഞ മനുഷ്യരേയും കൊന്നൊടുക്കുമ്പോള്‍ ദൈവം ഇടപെട്ട് അവര്‍ക്ക് ഈ ദുരിതമയമായ ജീവിതത്തില്‍ നിന്നും മോക്ഷം നല്‍കി അനുഗ്രഹിച്ചു എന്ന് വിശ്വസിക്കുന്ന ശീലമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. തിരിച്ച് ജനങ്ങളില്‍ ആരെങ്കിലും പുരോഹിതരെ കൊല്ലുകയോ കണ്ണുരുട്ടി കാണിക്കുകയോ ചെയ്യുന്നത് മാത്രമാണ് നമുക്ക് ഘോരാപരാധവും പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഹാനികരമായ അധര്‍മ്മവുമായി കണക്കാക്കപ്പെടുക. ഈ മഹനീയ സംസ്ക്കാരത്തിന്റെ സ്വാധീനഫലമായി കൃസ്തുമതത്തിലും ഇസ്ലാം മതത്തിലും “മോക്ഷം” കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയതായി കാണുന്നുണ്ട്. അഭയ അങ്ങനെ മോക്ഷം ലഭിച്ച ഭാഗ്യവതിയാണെന്ന് ആശ്വസിക്കുകയാണ് അടിമ രാജ്യത്തിലെ പ്രജകളായ നമുക്ക് ഉചിതമായിരിക്കുക എന്ന തോന്നലില്‍ വരച്ച ചിത്രമാണ് “അഭയ മോക്ഷം”. ചിത്രം ക്ലാരിറ്റി കുറവുണ്ടാകും. മൊബൈലില്‍ ക്ലിക്കിയെടുത്തതാണ്... പിന്നീട് നല്ല കോപ്പി അപ്ലോഡ് ചെയ്യുന്നതായിരിക്കും..

No comments: